ബിജെപി കാസർകോട് ജില്ലാ മെഡിക്കൽ സെൽ കൺവീനർ ആയി ഡോ. ഷൈജു ചുള്ളിപ്പുറത്തെ ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി നോമിനേറ്റ് ചെയ്തു. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസായ കാസർകോട്ടെ മാരാർജി ഭവനിൽ നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും.പൊതുപ്രവർത്തന രംഗത്ത് സുദീർഘ പരിചയമുള്ള ഇദ്ദേഹത്തിന് ഇലക്ട്രോ ഹോമിയോപ്പതി ചികിത്സാ രംഗത്തെ മികവും സമഗ്ര സംഭാവനകളും പരിഗണിച്ച് കേരള ബുക്ക് ഓഫ് റെക്കോർഡ്സ് ഐക്കൺ അവാർഡ് സമ്മാനിച്ചിരുന്നു. ഇലക്ട്രോ ഹോമിയോപ്പതി ചികിത്സകരുടെ സംഘടനയായ ഐ.ഇ. എച്ച്.ആർ.സി യുടെ സംസ്ഥാന പ്രസിഡന്റാണ്.
0 Comments