NEWS UPDATE

6/recent/ticker-posts

കാസർകോട് ജില്ലയ്ക്ക് ജലവകുപ്പിന്റെ പ്രത്യേക പരിഗണന; കുടിവെള്ള-ജലസേചന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ്

കാഞ്ഞങ്ങാട്: കുടിവെള്ള പ്രശ്നങ്ങൾക്കും ജലസേചന പദ്ധതികൾക്കും പരിഹാരം കാണുന്നതിനായി കാസർകോട് ജില്ലയ്ക്ക് ജലവകുപ്പിന്റെ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ജല വിഭവ മന്ത്രി അഡ്വ. മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം
 പരമാവധി സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കാനും കുടിവെള്ള പദ്ധതികൾ, ചെക്ക്ഡാമുകൾ, സംരക്ഷണ ഭിത്തികളുടെ നിർമ്മാണം എന്നിവ നടപ്പിലാക്കാനും മുൻഗണന നൽകും. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും വാട്ടർ അതോറിറ്റിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ മുതൽമുടക്കോടെ നടപ്പിലാക്കാൻ സർക്കാർ ആത്മാർത്ഥമായ പരിഗണന നൽകുമെന്നും , കാസർകോട് ജില്ലയിൽ ജലസേചന വകുപ്പിൻ്റെ സബ്ഡിവിഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും,
ഹൗസിംഗ് ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളും വകുപ്പിന്റെ കീഴിൽ വരുന്ന മറ്റ് വിഷയങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.  
​പ്രളയക്കെടുതിയിലും മറ്റും തകർച്ച നേരിട്ട ജില്ലയിലെ പ്രദേശങ്ങൾക്ക് വികസനവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ വേണ്ട കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. 
യോഗത്തിന് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു.
,വൈസ് ചെയർമാൻ ജോസഫ് മുള്ളമട ,പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷൈജി ഓട്ടപ്പള്ളി,ജോർജ് പൈനാപ്പിള്ളി,കണ്ണൂർ ജില്ലാ പ്രസിഡണ്ട് റോജസ്സ് സെബാസ്റ്റ്യൻ ജില്ലാ സെക്രട്ടറി കെ യു മാത്യു,കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാംങ്കൽ,ജോയ് മാരിയടി,
അഡ്വ. നിസാം ഫലാഹ്, ടോമി കുരുവിളാനി,ജോസ് ജെയിംസ് നിലപ്പന, സക്കറിയ വാടാന, പ്രിൻസ് ജോസഫ്, ബിനോയ് വെള്ളാപ്പള്ളി, സന്തോഷ് വലിയപറമ്പ് , കുരിയച്ചൻ പുളിക്കപറമ്പിൽ, കെ. എ. സാലു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments