സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയും ആത്മവിശ്വാസവും ലക്ഷ്യമിട്ട് കണ്ണൂർ ആകാശവാണിയിലൂടെ സംപ്രേക്ഷണം ചെയ്ത 'സ്വയം പ്രതിരോധം' (Self Defence) എന്ന വിഷയത്തിലുള്ള ലൈവ് ചർച്ചയും ഫോൺ ഇൻ പരിപാടിയും ശ്രദ്ധേയമായി.
ആധുനിക സമൂഹത്തിൽ സ്വയം പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത്യാഹിത ഘട്ടങ്ങളിൽ എങ്ങനെ കരുതലോടെ ഇടപെടാമെന്നും വിശദമാക്കിയ പരിപാടിയിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് കാസർകോട് കർഡുക്ക സ്വദേശിയായ ജയകുമാർ സജീവ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ ലൈവായി പ്രക്ഷേപണം ചെയ്ത ഈ പരിപാടിയിൽ റേഡിയോ ശ്രോതാക്കളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം തത്സമയം മറുപടിയും നൽകി.
ആകാശവാണി നിലയം വഴി പ്രക്ഷേപണം ചെയ്ത ഈ പരിപാടിക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സമൂഹത്തിൽ സ്വയം പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും പ്രായോഗിക പരിശീലനങ്ങളുടെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുന്നതിനും ഈ ആകാശവാണി പരിപാടി ഏറെ സഹായകരമായി.
0 Comments