NEWS UPDATE

6/recent/ticker-posts

കുടുംബശ്രീ സംസ്ഥാന സർഗോത്സവം കാസറഗോഡ് ജില്ലയിലെ കാലിക്കടവിൽ തുടങ്ങി


അവഗണിക്കാൻ കഴിയാത്ത സ്ത്രീശക്തിയാണ് കുടുംബശ്രീ യെന്നും സ്ത്രീപീഡനത്തിനെതിരായ ക്യാമ്പയിൻ കുടുംബശ്രീ ഏറ്റെടുക്കണമെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
കുടുംബശ്രീ സംസ്ഥാന സർഗാത്സവം അരങ്ങ് - 2024 കാലിക്കടവിലെ പിലിക്കോട് പഞ്ചായത്ത് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിനായി രൂപീകരിച്ച സംഘടന സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബിനികളുടെ ജീവിതത്തെ ഗുണപ്രദമായി മാറ്റിയതിന്റെ ചരിത്രമാണ് കുടുംബശ്രീയുടേതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് ആമുഖ പ്രഭാഷണം നടത്തി. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ലോഗോ സമ്മാനദാനം നിര്‍വ്വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം കണ്ണൂർ ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് പി. പി ദിവ്യ, കാസറഗോഡ് കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവർ വിശിഷ്ടാതിഥികളായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഉഷ,   സെക്രട്ടറി സുരേഷ് കുമാര്‍,  വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കാസറഗോഡ് ജില്ലാ സെക്രട്ടറി എ.പി ഉഷ,  സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.കെ രവി, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കെ. എസ് ബിന്ദു, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ വി.പി.പി മുസ്തഫ, പിലിക്കോട് സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ പി. ശാന്ത, വലിയ പറമ്പ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ. ബിന്ദു, ചെറുവത്തൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ. ശ്രീജ, നീലേശ്വരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, കയ്യൂര്‍ ചീമേനി സിഡിഎസ്. ചെയര്‍പേഴ്‌സണ്‍ ആര്‍.രജിത, പടന്ന സിഡിഎസ്. ചെയര്‍പേഴ്‌സണ്‍ സി. റീന, തൃക്കരിപ്പൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാലതി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡി. ഹരിദാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments