ഇതോടെ 63-ാം സമരദിനത്തിൽ സമരസമിതി പ്രവർത്തകും അനുഭാവികളും ചേർന്ന് സമരപ്പന്തലിനു ചുറ്റും പ്രതീകാത്മകമായി സംരക്ഷണ മതിൽ തീർത്തു. ധീവരസഭ പ്രതിനിധികളും രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ 1991-92 ബാച്ച് പ്രതിനിധികളും സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരുസംഘടനകളുടെയും പ്രതിനിധികൾ സംരക്ഷണമതിലിലും അണിചേർന്നു. 63-ാം ദിനത്തിലെ സമരം ധീവരസഭ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി രക്ഷാധികാരി റിട്ട.എസ്പി, പി.രാജു അധ്യക്ഷത വഹിച്ചു. സഭ ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാർ കീഴൂർ, താലൂക്ക് പ്രസിഡന്റ് തായത്ത് കൃഷ്ണൻ, ട്രഷറർ സോമൻ, താലൂക്ക് ട്രഷറർ ടി.വി.രാജു, എം.രാഘവൻ എന്നിവർ സംസാരിച്ചു. രാജാസ് സ്‌കൂൾ 1991-92 എസ്എസ്എൽസി ബാച്ചിനെ പ്രതിനിധീകരിച്ച് വിജയകുമാർ, ഇ.ഷീജ എന്നിവർ സംസാരിച്ചു. സമരസമിതി ട്രഷറർ മഹമൂദ് കോട്ടായി, സമിതി അംഗം പത്മരാജൻ ഐങ്ങോത്ത് എന്നിവരും സമരത്തെ അഭിസംബോധന ചെയ്തു. ജനകീയ സമരസമിതി ജനറൽ കൺവീനർ ഡി.രാജൻ സ്വാഗതം പറഞ്ഞു.
0 Comments