നാളെ വൈകുന്നേരം 4 മണിക്ക് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. 3 മണിക്ക് ചന്തേര സ്കൂൾ സമീപത്തു നിന്ന് ഘോഷയാത്ര തുടങ്ങും. 13 വേദികളിലായി 95 ഇനങ്ങളിലാണ് മത്സരം. 18 മുതൽ 40 വരെ പ്രായമുളള വനിതാ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രത്യേക മത്സരങ്ങളുണ്ട്. അയൽക്കൂട്ടം, ഓക്സിലറി അംഗങ്ങൾക്ക് 46 വീതവും പൊതുവായി മൂന്നും മത്സരയിനങ്ങളാണ് അരങ്ങേറുകയെന്ന് സംഘാടക സമിതി ഭാരവാഹികളായ എം.രാജഗോപാലൻ എം എൽ എ, കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3,500 കലാകാരികൾ വിവിധയിനങ്ങളിൽ മത്സരിക്കാൻ എത്തും. സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിനു മുന്നോടിയായി ഉൽപന്ന ശേഖരണം നടത്തി. പിലിക്കോട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നും ശേഖരിച്ച പച്ചക്കറികൾ കലോത്സവ കലവറയിലേക്ക് എത്തിച്ചു. പാടിക്കീലിൽ നടന്ന ചടങ്ങ് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ടി.ടി. ഗീത ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി.വിജയൻ അധ്യക്ഷനായി. എഡിഎസ് അംഗം എ. ദീപ, എം.വി. ചന്ദ്രൻ, കെ.ബാലകൃഷ്ണൻ, എ.വി.കുഞ്ഞിക്കൃഷ്ണൻ, മോഹനൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗം പി.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.

0 Comments