NEWS UPDATE

6/recent/ticker-posts

കുഞ്ചാർ ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസ പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ 21ന് : ലോഗോ പ്രകാശനം ചെയ്തു

കുഞ്ചാർ ഗൗസിയ നഗർ ദാറുൽ ഉലൂം മദ്രസ പൂർവ വിദ്യാർത്ഥികളുടെ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജൂലൈ 21 ഞായറാഴ്ചയാണ് സംഗമം. ബദിയടുക്ക പഞ്ചായത്ത് അംഗം സി.എച്ച്.അബ്ദുൽ റഹ്മാൻ പൂർവ വിദ്യാർത്ഥി അഹ്മദ് ജവാദിന് നൽകി പ്രകാശൻ നിർവഹിച്ചു. ദാറുൽ ഉലൂം മദ്രസ അധ്യാപകരായ ബഷീർ ഹനീഫി, അക്ബർ അലി സഅദി, കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments