NEWS UPDATE

6/recent/ticker-posts

ഭാരതീയ വിചാര കേന്ദ്രം കാസറഗോഡ് ജില്ലാ സംസ്കൃതി പാഠശാല നാളെ കാഞ്ഞങ്ങാട്ട്

ഭാരതീയ വിചാരകേന്ദ്രം കാസറഗോഡ് ജില്ലാ സംസ്കൃതി പാഠശാല നാളെ കാഞ്ഞങ്ങാട്ട് നടക്കും.
കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ നടക്കുന്ന പരിപാടി 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസം, സിവിൽ സർവീസ് എന്നിവയെക്കുറിച്ചും പ്രത്യേകം ക്ലാസുകൾ ഉണ്ടാകും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ. 9.15 ന് പത്മശ്രീ സത്യനാരായണ ബലേരി പാഠശാല ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം കാസറഗോഡ് ജില്ലാ പ്രസിഡന്റ് മുരളീധരൻ പാലമംഗലം അധ്യക്ഷത വഹിക്കും. ജില്ലാ കാര്യാധ്യക്ഷൻ പി.നാരായണൻ, കാഞ്ഞങ്ങാട് ചിന്മയ മിഷൻ പ്രസിഡന്റ് എം.ശ്രീകണ്ഠൻ നായർ, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം പ്രസിഡന്റ് ബാബു രാജേന്ദ്ര ഷേണായി എന്നിവർ പ്രസംഗിക്കും. വിവിധ കാലാംശങ്ങളിലായി (സെഷൻ) സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് (പുണ്യ ഭൂമി ഭാരതം - അനശ്വര സംസ്കൃതി), പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.വിശ്വനാഥ് (ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യം), സങ്കൽപ് ഐഎഎസ് കേരള ചാപ്റ്റർ കോഴ്സ് കോ - ഓർഡിനേറ്റർ (കരിയർ ഗൈഡൻസ്, വ്യക്തിത്വ വികാസം), മുരളീധരൻ പാലമംഗലം (എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം) എന്നിവർ വിഷയാവതരണം നടത്തും. വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ഡോ.കെ.ഐ.ശിവപ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി.രാജീവൻ നന്ദിയും പറയും.

Post a Comment

0 Comments