NEWS UPDATE

6/recent/ticker-posts

കർഷകസംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു

കർഷക സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണ പരിപാടികൾ കാഞ്ഞങ്ങാട് അതിയാമ്പൂരിൽ നടന്നു.
ബാലബോധിനി വായനശാലയ്ക്ക് സമീപം വൃക്ഷത്തൈ നട്ട് ജില്ലാ സെക്രട്ടറി പി.ജനാർദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് പി.രാധാകൃഷ്ണൻ, സിപിഎം ബല്ല ലോക്കൽ സെക്രട്ടറി സേതു കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. കർഷക സംഘം ബല്ല വില്ലേജ് സെക്രട്ടറി ഗോപാലൻ ബല്ല സ്വാഗതം പറഞ്ഞു.

Post a Comment

0 Comments