NEWS UPDATE

6/recent/ticker-posts

കാണാതായ 63 കാരൻ വീടിന് സമീപത്തെ പൊതു വാട്ടർ ടാങ്കിനകത്ത് മരിച്ച നിലയിൽ.

കാണാതായ 63 കാരൻ വീടിന് സമീപത്തെ പൊതു വാട്ടർ ടാങ്കിനകത്ത് മരിച്ച നിലയിൽ.
നീലേശ്വരം പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപം കമ്മത്ത് ഹൗസിലെ സുബ്രഹ്മണ്യ കമ്മത്ത് (സുബ്ബു - 63) ആണ് മരിച്ചത്. ഇന്നലെ മുതൽ കാണാനില്ലായിരുന്നു. ഹൊസ്ദുർഗ് ലക്ഷ്മി വെങ്കടശ ക്ഷേത്രത്തിലെ ദർശനപാത്രിയായിരുന്ന പരേതനായ പത്മനാഭ കമ്മത്തിന്റെയും പരേതയായ സുമിത്രാ ഭായിയുടെയും മകനാണ്. സഹോദരങ്ങൾ: ഗണപതി കമ്മത്ത്, കൃഷ്ണ കമ്മത്ത് (ലോട്ടറി വിൽപന), ശ്യാമള ഭായി, നിർമല ഭായി, പൂർണിമ ഷേണായ്, അനിത ഭായി, ശങ്കരി ഭായി, പരേതനായ മോഹൻദാസ് കമ്മത്ത് (റിട്ട. കേരള ഗ്രാമീൺ ബാങ്ക്).

Post a Comment

0 Comments