തറവാട് മുഖ്യരക്ഷാധികാരി എൻ.വി.കുഞ്ഞിക്കൃഷ്ണൻ മൂലച്ചേരി നായരച്ഛൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി പ്രസിഡന്റ് എൻ.വി. തമ്പാൻ നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.വി. ശ്രീധരൻ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.വി. മനോഹരൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഓഡിറ്റർ എൻ.വി.ഗോപിനാഥൻ നായർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. എൻ.വി.ശ്രീധരൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.വി. നാരായണൻ നായർ നന്ദിയും പറഞ്ഞു. തറവാട് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു മുഴുവൻ എപ്ലസ് നേടിയ കുട്ടികൾക്ക് പാരിതോഷികവും മെമന്റോയും സമ്മാനിച്ചു. എൻ.വി.കുഞ്ഞിക്കൃഷ്ണൻ മൂലച്ചേരി നായരച്ചൻ ഇവയുടെ വിതരണം നിർവഹിച്ചു.
0 Comments