കാസറഗോഡ് പുതിയ ബസ് സ്റ്റാന്റ്
ഷോപ്പിങ് കോംപ്ലക്സിലെ വർദ്ധൻസ്
ഹോമിയോ ആശുപത്രി സിൽവർ ജൂബിലി നിറവിൽ.
ജൂബിലിയുടെ ഭാഗമായി നവീകരിച്ച ആശുപത്രി കെട്ടിടം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന രംഗത്തും ജൈവ കൃഷി പരിപാലനരംഗത്തും ശ്രദ്ധേയനായിരുന്ന ഡോ. പി. ഇട്ടിരവിയാണ് 25 വർഷം മുമ്പ് വർദ്ധൻസ് ഹോമിയോപതിയ് ആസ്പത്രി തുടങ്ങിയത്. മൂന്ന് വർഷം മുമ്പ് ഇദ്ദേഹം മരണപ്പെട്ടു. ഡോ. ഇട്ടി രവിയുടെ മക്കളായ ഹോമിയോപതിയിൽ മാസ്റ്റർ ബിരുദം നേടിയ ഡോ. വിഷ്ണുവർദ്ധനും ബി.എച്ച്.എം.എസ്. കഴിഞ്ഞ ഡോ. ഹർഷവർദ്ധനുമാണ് ആസ്പത്രി നടത്തുന്നത്. കെട്ടിടോദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് പി. രമേശ് മുഖ്യാതിഥിയായിരുന്നു. ഇട്ടിരവിയുടെ ഭാര്യ ഗീതാമണി ഭദ്രദീപം കൊളുത്തി. മധൂർ ഗ്രാമപഞ്ചായത്ത് അംഗം ഹനീഫ് അറന്തോട്, പി.കെ. വിനോദ് കുമാർ, ഡോ. പി. ശ്രീകുമാർ, ജോസ് ഫ്രാൻസിസ്, ഡോ. വിഷ്ണുവർദ്ധൻ, ഡോ. ഹർഷവർദ്ധൻ, കെ.ടി. സുനീഷ് കുമാർ, ഡോ. കെ.ജി. ഗിരീഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
0 Comments