NEWS UPDATE

6/recent/ticker-posts

അജാനൂർ ഫിഷിങ് ഹാർബർ നിർമാണം: അന്തിമ രൂപം ഉടൻ

അജാനൂർ ഫിഷിംഗ് ഹാർബർ റിവർ ട്രൈനിംഗ് പ്രവൃത്തിയുടെ അന്തിമ റിപ്പോർട്ടും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ല ഭിച്ചതിന് ശേഷം അന്തിമ രൂപം നൽകുമെന്ന് നിയമ സഭയിൽ ഇ ചന്ദ്രശേഖരൻ്റെ സബ് മിഷന് മന്ത്രി മറുപടി നൽകി. അതിനായുടെ നടപടി ക്രമങ്ങൾ നടന്നു വരുന്നതായി മന്ത്രി ആർ ബിന്ദു ഫിഷറീസ് വകുപ്പ് മന്ത്രിക്ക് പകരം മറുപടി നൽകി. ചിത്താരി കടപ്പുറം അജാനൂർ ഭാഗത്ത് ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നതിനുള്ള അന്വേഷണ ഗവേഷണ  പ്രവർത്തനങ്ങൾ നടത്തുന്നതിന് 2013 നാണ് 53 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. തുടർന്ന് പൂനയിലെ സെൻ്റർ വാട്ടർ ആൻ്റ് പവർ റിസർച്ച് സ്റ്റേഷൻ മാത്തമാറ്റിക്കൽ മോഡൽ സ്റ്റഡി നടത്തുകയുണ്ടായി. 2016 ന് റിപ്പോർട്ട് നൽകി. അതനുസരിച്ച് 101 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേയ തയ്യാറാക്കുകയുണ്ടായി. പി എം എം എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കുകയായിരുന്നു. 2022 മാർച്ച് 26 , 27 തീയ്യതികളിൽ ചേർന്ന കേന്ദ്ര സർക്കാരിൻ്റെ പി എം എം എസ് വൈ വിദഗ്ധ സമിതിയും പദ്ധതി അംഗീകാരം നൽകുന്നതിന്നുള്ള കമ്മിറ്റിയും ചേർന്ന് രൂപരേഖ പരിഗണിച്ചു. ഹാർബറിൻ്റെ ഭാവി വികസനം കൂടി കണക്കിലെടുത്ത് ഹർബറിൻ്റെ ബേസിൽ ഏരിയയുടെ വലിപ്പം കൂട്ടുന്നതിനും തീരുമാനിച്ചു. ഇതിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനുള്ള മാതൃകാ പഠനവും നടത്തുകയുണ്ടായി. റിവർ ട്രെയിനിംഗ് പ്രവൃത്തിയുടെ അലൈെൻെ മെൻ്റ് അന്തിമ മാക്കുന്നതിന്നും മണ്ണ് പരിശോധിക്കുന്നതിനും നിർദേശിച്ചു. ഇതേ തുടർന്നുള്ള അനു കൂല റിപ്പോർട്ട് സി ഡബ്യു പി ആർ എസ് സമർപ്പിക്കുകയും ഉണ്ടായി. ഇനി റിവർ ട്രൈയിനിംഗ് പ്രവൃത്തിയുടെ അന്തിമ റിപ്പോർട്ടാണ്. പരിസ്ഥിതി ആഘാത പഠനവും ഇതോടൊപ്പം നടക്കും. ഇവയുടെ അനു കൂല റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പ്രസ്തുത പ്രവർത്തിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.

Post a Comment

0 Comments