കാസർഗോഡ്:ജില്ലാ ക്വിസ് ,തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1974-75 എസ്.എസ്.എൽ.സി ബാച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നീലേശ്വരം കോട്ടപ്പുറം ടൗൺ ഹാളിൽ വെച്ച് ഡിസംബർ 28ന് ഞായറാഴ്ച രാവിലെ 9. 30 ന് നൂറാമത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
എൽ.പി,യു.പി, ഹൈസ്കൂൾ-ഹയർ സെക്കൻഡറി, കോളേജ്-പൊതു വിഭാഗങ്ങളിലായി 2 പേരടങ്ങുന്ന ടീമായാണ് മത്സരം.യഥാക്രമം 'നമ്മുടെ കേരളം', 'നമ്മുടെ ഇന്ത്യ', 'നമ്മുടെ ലോകം', ഇന്ത്യൻ ഭരണഘടന: ചരിത്രവും വർത്തമാനവും' എന്നീ വിഷയങ്ങളിലാണ് മത്സരം നടത്തുക. ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 5000,3000, 2000 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 20ന് വൈകു:5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
0 Comments