NEWS UPDATE

6/recent/ticker-posts

ലോക എയിഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു.

ഡിസംബർ 1 ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രാംദാസ് എ വി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബി. സന്തോഷ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ദിനാചരണ സന്ദേശം നൽകി. ജില്ലാ നഴ്സിംഗ് ഓഫീസർ മിനി ജോസഫ്, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ വി ഗിരീഷ് ടെക്നിക്കൽ അസിസ്റ്റന്റ് എം ചന്ദ്രൻ, ജില്ലാ എം സി എച്ച് ഓഫീസർ പി ഉഷ എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡീയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡീയ ഓഫീസർ പി പി ഹസീബ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവത്ക്കരണ സെമിനാറിൽ മംഗൽപാടി താലൂക്കാശുപത്രി ഐ.സി.ടി.സി. കൗൺസിലർ ഡി. യോഗീഷ് ഷെട്ടി വിഷയാവതരണം നടത്തി. 

പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരം മുതൽ വ്യാപാരഭവൻ വരെ സംഘടിപ്പിച്ച ബോധവത്ക്കരണ റാലി ഹൊസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കുമാർ ഇ ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ ലക്ഷ്മി മേഘൻ നഴ്സിംഗ് സ്ക്കൂൾ, സിമെറ്റ് കോളേജ് ഓഫ് നേഴ്സിംഗ്, ഗവ. സ്ക്കൂൾ ഓഫ് നേഴ്സിംഗ് കാഞ്ഞങ്ങാട്, മാലിക് ദിനാർ കോളേജ് ഓഫ് നഴ്സിംഗ്, കെയർവെൽ സ്കൂൾ ഓഫ് നഴ്സിംഗ്, മൻസൂർ സ്കൂൾ ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ നേഴ്സിംഗ് വിദ്യാർത്ഥികൾ പങ്കെടുത്തു. ബോധവത്കരണ റാലിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച സിമെറ്റ് കോളേജ് ഓഫ് നേഴ്സിംഗ് (ഒന്നാം സ്ഥാനം), ഗവ. സ്ക്കൂൾ ഓഫ് നേഴ്സിംഗ് കാഞ്ഞങ്ങാട് (രണ്ടാം സ്ഥാനം), കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച ഐ സി ടി സി പുരസ്‌കാരം നേടിയ കാസർകോട് ജനറൽ ആശുപത്രി എന്നിവർക്കുള്ള പുരസ്‌കാര വിതരണം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രാംദാസ് എ വി നിർവഹിച്ചു. "പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട്" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ വിവിധ ബോധവത്ക്കരണ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സ്പോട് ക്വിസ് മത്സരത്തിന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ എം ജോസ് നേതൃത്വം നൽകി. 

ദിനചാരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ ബോധവക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.

Post a Comment

0 Comments