NEWS UPDATE

6/recent/ticker-posts

ചീമേനി കനിയാന്തോലിൽ കല്ലുവെട്ട് കുഴിയിലെ വെള്ളക്കെട്ടിൽ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു.

ചീമേനി കനിയാന്തോലിൽ കല്ലുവെട്ട് കുഴിയിലെ വെള്ളക്കെട്ടിൽ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു.
കനിയാന്തോലിലെ രാധാകൃഷ്ണന്റെയും പുഷ്പയുടെയും മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ചത്. ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് കളിക്കാനിറങ്ങിയ കുട്ടികൾ വൈകിട്ടായപ്പോഴും തിരിച്ചെത്താത്തതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിദഗ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments