തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണം ജനജീവിതം ദുസ്സഹമാക്കിയ സർക്കാരിൻ്റെ ചെയ്തികളും വിശിഷ്യ മുഖ്യമന്ത്രിയുടെ ശൈലിയുമാണെന്ന് സിപിഎം അണികളിൽ നിന്നു തന്നെ മുറുമുറുപ്പ് ഉണ്ടായിട്ടും 'ക്യാപ്റ്റൻ' തിരുത്താൻ തയ്യാറാകുന്നില്ല. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബാലിശമാണ്. ജനവികാരം മാനിച്ച് നേതൃത്വം ഒഴിയുന്നതാണ് അഭികാമ്യം. കേരളം രക്ഷപ്പെടാൻ ഇതല്ലാതെ മറ്റു പോംവഴിയില്ല.
2019 ലെ പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ, 2021 മുതൽ ലഭിക്കേണ്ട 19% ക്ഷാമാശ്വാസ കുടിശ്ശികകൾ എന്നിവ തടഞ്ഞുവെക്കുകയും, 2024 ലെ പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് കമ്മീഷനെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് ജൂലൈ 1 ന് പെൻഷൻ പരിഷ്കരണ ദിനമായി ആചരിക്കാനും , അന്ന് ജില്ലയിലെ എല്ലാ ട്രഷറികൾക്കു മുമ്പിലും പ്രകടനവും വിശദീകരണ യോഗവും നടത്താനും നേതൃയോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ സ്വാഗതവും, ചന്ദ്രൻ നാലാപ്പാടം നന്ദിയും പറഞ്ഞു.
സംസ്ഥാന-ജില്ലാ നേതാക്കളായ പലേരി പത്മനാഭൻ, കെ. രാമകൃഷ്ണൻ, സി. രത്നാകരൻ കെ.വി. രാഘവൻ, പി. ദാമോദരൻ നമ്പ്യാർ, ജി. മുരളീധരൻ, പി.പി. കുഞ്ഞമ്പു, കെ.എം.വിജയൻ, വി.വി.ജയലക്ഷ്മി, കുഞ്ഞിക്കണ്ണൻകരിച്ചേരി മായില നായക്, എം.സീതാറാമ, കെ. ശൈലജകുമാരി, സി.പി.ഉണ്ണികൃഷ്ണൻ, ജോസൂട്ടി, സി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

0 Comments