രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഏച്ചിക്കാനം അത്തി ക്കോത്തെ ലീലയ്ക്കാണ് സ്‌നേഹവീട് നിർമിച്ചു നൽകുന്നത്. വീടിന്റെ പ്രധാന വാർപ്പ് കഴിഞ്ഞു . കോളേജ് മാനേജ്മെന്റ്, ജീവനക്കാർ, വിദ്യാർത്ഥികൾ, അത്തിക്കോത്ത് നിവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് വീട് നിർമ്മിക്കുന്നത് . എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഇ. പാർവതി, അജോ ജോസ് , എൻഎസ്എസ് വളന്റിയർ സെക്രട്ടറിമാർ കോളേജിലെ പൂർവ അധ്യാപകനായിരുന്ന ഡോ. ആർ.കെ.സതീഷ് കുമാർ, മുൻ എൻ എസ് എസ് വളന്റിയർ വിഷ്ണു വത്സൻ , പ്രദേശത്തെ സന്നദ്ധ പ്രവർത്തനായ അജയകുമാർ നെല്ലിക്കാട്ട് എന്നിവരാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത് . കണ്ണൂർ യൂണിവേഴ്സിറ്റി ഡിഎസ്എസിന്റെ പൂർണ പിന്തുണയും ഇവർക്കുണ്ട്.
0 Comments