മേലേക്കണ്ടി വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. അടിമാലി കല്ലാർ കേരളാ ഫാം സ്‌പൈസസിനോട് ചേർന്നു പ്രവർത്തിക്കുന്ന ആന സഫാരിയിലാണ് സംഭവം.
സവാരി കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ ആനയെ തളയ്ക്കുന്നതിനിടെ ഇടയുകയാണെന്നാണ് വിവരം. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ബാലകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി ആന പാപ്പാനായി ജോലി ചെയ്തു വരികയാണ്. ഇദ്ദേഹത്തിന്റെ പിതാവും ആനക്കാരനായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അടിമാലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അടിമാലി താലൂക്കാശുപത്രി മോർച്ചറിയാലാണ് മുതദേഹം ഉള്ളത്. നാളെ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മാതാവ്: പരേതയായ എളേരി പാറു. ഭാര്യ: എം.പി. യശോദ. മക്കൾ: ശ്രീജ (ബാനം), റീജ (കുഞ്ഞിപ്പാറ). മരുമക്കൾ: ഗോപി (ബാനം), ശെൽവരാജ് തമിഴ്നാട് ( പാണത്തൂർ). സഹോദരങ്ങൾ: പുഷ്പരാജൻ (പുല്ലുമല), ചന്ദ്രൻ (മൂന്നുറോഡ്).
0 Comments