പാൻടെക് എഫ് എസ് ഡബ്ല്യൂ സുരക്ഷാ പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽപുതിയ കോട്ട സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് ലോക എയ്ഡ്‌സ് ദിനം സമുചിതമായി ആചരിച്ചു.
പാൻടെക് എഫ് എസ് ഡബ്ല്യൂ സുരക്ഷ പ്രൊജക്റ്റ് ഡയറക്ടർ ശ്രീ. രാജീവൻ. ടി. വി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനമൈത്രി പോലീസ് ഓഫീസർ പ്രദീപൻ കോതോളി ഹെൽത്ത് സൂപ്പർവൈസർ ബിജുവിനു റെഡ് റിബ്ബൺ ധാരണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ സന്തോഷ് ആശംസകൾ അറിയിച്ചു. തുടർന്ന് ഐ ഇ സി വിതരണം, ഒപ്പ് ശേഖരണം, എച് ഐ വി ടെസ്റ്റ് എന്നിവ നടന്നു.പ്രൊജക്റ്റ് മാനേജർ വിദ്യ, സി. കെ സ്വാഗതവും, കൗൺസിലർ സ്വാതി കെ നന്ദിയും പറഞ്ഞു.
0 Comments