NEWS UPDATE

6/recent/ticker-posts

സ്പോർട്സ് ഹോസ്റ്റൽ - സ്പോർട്സ് സ്കൂൾ സെലക്ഷൻ കിട്ടിയവർക്ക് റഗ്ബി അസോസിയേഷന്റെ അനുമോദനം

ജനുവരിയിൽ  കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടത്തിയ ഹോസ്റ്റൽ സെലക്ഷൻ ട്രയലിൽ പങ്കെടുത്ത് നെറ്റ് ബോൾ, റസ്ലിങ്ങ്, ഹാൻഡ്ബോൾ. വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഹോസ്റ്റൽ പ്രേവേശനം  ലഭിച്ച  5 കുട്ടികളെയും ജിവി രാജാ സ്പോർട്സ് സ്കൂൾ അസ്സസ്മെൻറ് ക്യാമ്പിലേക്ക് എടുത്ത നാലു  കുട്ടികളെയും കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ നീലേശ്വരത്ത്  അനുമോദിച്ചു.
സി.എച്ച്. രാമചന്ദ്രൻ്റ അധ്യക്ഷതയിൽ   പടന്നക്കാട് നെഹ്റു കോളേജ് ചരിത്ര അധ്യാപകനും എൻസിസി ഓഫീസറുമായ ഡോ. നന്ദകുമാർ കോറോത്ത് അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന റഗ്ബി താരം ജിഷ്മ രാജൻ മുഖ്യാതിഥിയായി. സവാക്ക് ജില്ലാ കമിറ്റി മെമ്പർ എ. പവിത്രൻ, ദിവ്യ പൊടോത്തുരുത്തി, റഗ്ബി താരം അനന്തു. ക്രിക്കറ്റ് താരം അശോകൻ നീലേശ്വരം എന്നിവർ സംസാരിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും ദേശീയ കായിക താരം വിഷ്ണുപ്രിയ മടിക്കൈ നന്ദിയും പറഞ്ഞു.

Post a Comment

0 Comments