NEWS UPDATE

6/recent/ticker-posts

കാസറഗോഡ് ജില്ലയിലെ വെള്ളിക്കോത്ത് പ്രദേശം 'സംഘി നിരോധിത മേഖല'യെന്ന് ബോർഡ്

കാസറഗോഡ് ജില്ലയിൽ അജാനൂർ പഞ്ചായത്തിന്റെ ആസ്ഥാനമായ വെള്ളിക്കോത്ത് പ്രദേശത്തെ 'സംഘി നിരോധിത മേഖല' യാക്കി ബോർഡ്.
വെള്ളിക്കോത്ത് ടൗണിൽ സിഐടിയു ഓട്ടോ സ്റ്റാന്റിന് എതിർ വശത്തായി ഇന്നു രാവിലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സിപിഎം ശക്തികേന്ദ്രമാണ് പ്രദേശം. ഇവിടത്തെ ബൂത്തുകളിൽ ബിജെപി കാസറഗോഡ് മണ്ഡലം സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ വോട്ട് പ്രതീക്ഷിച്ചതിലും അധികം വർധിച്ചതാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്  തൊട്ടുപിന്നാലെ ഇങ്ങനെയൊരു ബോർഡ് പ്രത്യക്ഷപ്പെടാൻ കാരണമെന്ന് സൂചനയുണ്ട്. 
സംഘി നിരോധിത  മേഖലയായി  പ്രഖ്യാപിച്ചതാരെന്നു സംബന്ധിച്ച്  ബോർഡിൽ സൂചനയൊന്നുമില്ല. അതേസമയം സിപിഎമ്മിനകത്ത് തന്നെ രൂപപ്പെട്ട 'സംഘി ബ്രിഗേഡി' നെയും പാർട്ടിക്ക് പുറത്തുള്ള സംഘപരിവാർ അനുകൂലികളെയും  ഭയപ്പെടുത്തി ഒതുക്കി നിർത്താനുളള സൈക്കോളിക്കൽ മൂവാണ് ഇതെന്നും സിപിഎമ്മിന് അകത്തു തന്നെ സംസാരമുണ്ട്. വർഷങ്ങളായി സിപിഎമ്മിനും ബഹുജന സംഘടനകൾക്കും ഒഴികെ മറ്റൊന്നിനും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത പ്രദേശമാണ് വെള്ളിക്കോത്ത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിർമിച്ച കോൺഗ്രസ് ഓഫീസിന് നേരെ നിരവധി തവണയാണ് തീവെപ്പ് ഉൾപ്പെടെയുള്ള ആക്രമണം ഉണ്ടായത്. ഇതിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ പോലും ഇനിയും സാധിച്ചിട്ടില്ല. 
വെള്ളിക്കോത്തിന്റെ വിവിധ ഭാഗങ്ങളിൽ അല്ലാതെയും തീവെപ്പ് പരമ്പര തന്നെ ഉണ്ടായിരുന്നു. അതിനിടെ വെള്ളിക്കോത്ത് യങ്മെൻസ് ക്ലബിന് സമീപം യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയം ആഘോഷിക്കാൻ  ചൊവ്വാഴ്ച രാത്രി സംഘടിച്ച് പടക്കം പൊട്ടിച്ച കോൺഗ്രസ് പ്രവർത്തകരെ  ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും പടക്കം എടുത്തു കൊണ്ടുപോകുകയും ചെയ്തതായി പരാതിയുണ്ട്. എന്നാൽ സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. 

Post a Comment

0 Comments