NEWS UPDATE

6/recent/ticker-posts

കുമ്പള കോഹിനൂർ പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം

കുമ്പള കോഹിനൂർ പബ്ലിക് സ്കൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.
സ്കൂൾ ചെയർമാൻ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും പതിനായിരം രൂപയുടെ ഫെലോഷിപ്പ് ചടങ്ങിൽ സ്കൂൾ ചെയർമാൻ പ്രഖ്യാപിച്ചു.
ഈ അധ്യയന വർഷം സ്കൂളിനെ പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കി മാറ്റുമെന്ന് പ്രിൻസിപ്പൽ മരിയൻ ഡിസൂസ പറഞ്ഞു. സ്കൂളിൽ 50 വൃക്ഷത്തൈകൾ നടുമെന്നും അവ പാരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുമെന്നും അറിയിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ടി.എ.അബ്ദുൾ റഹ്മാൻ, ജുനൈദ്, ജുബൈരിയ, കാവ്യ, പുഷ്പ, ധന്യ, സുചിത്ര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments