NEWS UPDATE

6/recent/ticker-posts

യുവജനക്ഷേമ ബോർഡ് ശാസ്ത്ര ക്വിസ് നടത്തി.

സംസ്ഥാന യുവജനക്ഷേമ ബോർഡ് കാസറഗോഡ് ജില്ലാ യുവജന കേന്ദ്രം ഉദുമ നിയോജക മണ്ഡലം തലത്തിൽ ശാസ്ത്ര ക്വിസ് നടത്തി.
അമ്പലത്തറ ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അഭിരാജിനും ശിവശ്രീക്കുമാണ് ഒന്നാം സ്ഥാനം. നിരവധി ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയവരാണ് ഇരുവരും. സ്കൂൾ സ്റ്റാഫ് കൗൺസിലും പിടിഎയും ഇവരെ അഭിനന്ദിച്ചു.

Post a Comment

0 Comments