NEWS UPDATE

6/recent/ticker-posts

ഹോംഗാർഡ് സേനയിൽ നിന്ന് വിരമിക്കുന്ന നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ ഹോംഗാർഡ് രാജൻ പെരിങ്ങേത്തിന് കേരള ഹോംഗാർഡ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി.

ഹോംഗാർഡ് സേനയിൽ നിന്ന് വിരമിക്കുന്ന നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ ഹോംഗാർഡ് രാജൻ പെരിങ്ങേത്തിന് കേരള ഹോംഗാർഡ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർ, കാഞ്ഞങ്ങാട് ഡിവൈഎസ് പി ഓഫിസ് റൈറ്റർ കെ.വി. മധുസൂദനൻ , ട്രാഫിക്ക് കൺട്രോൾ റൂം സബ് ഇൻസ്പെടർ കെ.മധു എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. ഹോംഗാർഡ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഏ വി ബിജു കൂടോലിൻ്റെ അധ്യക്ഷതയിൽ സബ് ഇൻസ്പെക്ടർ കെ.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ആശംസ അറിയിച്ച് സബ് ഇൻസ്പെക്ടർ കെ.മധു, സീനിയർ സിവിൽ പോലീസ് ഓഫിസർ സുരേശൻ കാനം, സംസ്ഥാന എക്സിക്യൂട്ടീ അംഗം ബാബു കീത്തോൽ , കുഞ്ഞിരാമൻ കണ്ടത്തിൽ, പി.കെ.നളരാജൻ, മണി കെ, ജയൻ പി കെ , സന്തോഷ് കുമാർ കെ.കെ. എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. ദാമോദരൻ സ്വാഗതവും ട്രഷറർ എ.മനൂപ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments