ജൂലൈ 8 ന് തിങ്കളാഴ്ച രാത്രി പള്ളിക്കര മേൽപ്പാലത്തിൽ വച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയതിൽ ഇരിട്ടി സ്വദേശിയായ ഹുസൈൻ കുട്ടി മരണപ്പെടുകയും, ഒപ്പമുണ്ടായ ഫൈസലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകട സ്ഥലത്തു കൂടി പലരും കടന്നുപോയെങ്കിലും ആരും തന്നെ പരുക്കേറ്റയാളുകളെ ഹോസ്പ്പിറ്റലിൽ എത്തിച്ചില്ല. അപ്പോൾ അതുവഴി പോയ നീലേശ്വരം ആലിങ്കീഴിലെ സി.വിഷ്ണുപ്രസാദ്, പി.വി. പ്രണവ് , പ്രശോഭ്, അരുൺ പി.വി , കെ.ജിക്കു, പി.വി വിഷ്ണു എന്നീ ആറോളം യുവാക്കളാണ് ശബ്ദം കേട്ട് വാഹനം നിർത്തി പരുക്കേറ്റ രണ്ടുപേരെയും നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിച്ചത്. സ്വന്തം കാര്യം മാത്രംആളുകൾ നോക്കി പോകുന്ന ഈ അവസരത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ഈ യുവാക്കൾ നടത്തിയത്. ഇന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ നടന്ന അനുമോദന ചടങ്ങിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ എം.വി. വിഷ്ണുപ്രസാദ് പൊന്നാട അണിയിച്ച് ആറുപേരെയും ആദരിച്ചു. ചടങ്ങിൽ സബ് ഇൻസ്പെക്ടർ രതീശൻ.കെ.വി , അസി സബ്. ഇൻസ്പെക്ടർ സരള.യു.കെ എന്നിവർ അടക്കം പോലീസുദ്യോഗസ്ഥർ പങ്കെടുത്തു. ശിശു സൗഹൃദ പോലീസ് ഓഫീസ്സർ പ്രദീപ്. കെ.വി അധ്യക്ഷത വാഹിച്ചു. ജനമൈത്രീബീറ്റ് ഓഫീസ്സർ പ്രദീപൻ കെ.വി സ്വാഗതവും , സീനിയർ സിവിൽ പോലീസ് ഓഫീസ്സർ രമേശൻ . കെ.വി നന്ദിയും പറഞ്ഞു.
0 Comments