NEWS UPDATE

6/recent/ticker-posts

പുസ്തകം കത്തിച്ച സംഭവം; സമൂഹവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം

ബോവിക്കാനം സ്‌കൂളില്‍ സമൂഹവിരുദ്ധര്‍ കുട്ടികളുടെ പുസ്തകങ്ങള്‍ കത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് ശിക്ഷയുറപ്പാക്കാനും സമൂഹ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം ആവശ്യപ്പെട്ടു. വായനശാല പ്രസിഡന്റ് രഘു കെ അധ്യക്ഷത വഹിച്ചു. വൈ. കുഞ്ഞിരാമന്‍, മധുസൂദനന്‍ ടിവി, വിനോദ് കുമാര്‍ സി, രവി പാണ്ടി, രതീഷ് കെ, സാജു ടി, വിനോദ് കുമാര്‍ ടിവി, ഹനീഫ കെ എം വായനശാല സെക്രട്ടറി സത്യന്‍ കെ, ലൈബ്രേറിയന്‍ ശ്രീജിന എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments