കാസറഗോഡ് നെല്ലിക്കട്ട സ്വദേശിനി ഫാത്തിമ (42) യാണ് മരിച്ചത്. നോർത്ത് കോട്ടച്ചേരി റെഡ് സ്റ്റാർ ക്ലബിനു സമീപമാണ് അപാർട്മെന്റ്. രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ഇവരുടെ കൂടെ അപാർട്മെന്റിൽ ഉണ്ടായിരുന്ന ഭർത്താവ് ചൂരിത്തോട്ടെ അസിനാറിനെ കാസറഗോട്ടെ ലോഡ്ജിൽ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ ഫാത്തിമയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നിട്ടുണ്ട്. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി. വിവരമറിഞ്ഞത്തിയ വലിയ ആൾക്കൂട്ടവും സ്ഥലത്തുണ്ട്.

0 Comments