NEWS UPDATE

6/recent/ticker-posts

ഗീതുവിന് ചികിത്സാ സഹായം സ്വരൂപിക്കാൻ തമ്പുരാട്ടി ബസ് നടത്തുന്ന കാരുണ്യയാത്ര തുടങ്ങി.

ബസിലെ സ്ഥിരം യാത്രക്കാരിയും കരിന്തളം ഗവ. കോളേജ് വിദ്യാർത്ഥിനിയുമായ ഗീതുവിന് ചികിത്സാ സഹായം സ്വരൂപിക്കാൻ തമ്പുരാട്ടി ബസ് നടത്തുന്ന കാരുണ്യയാത്ര തുടങ്ങി.
പരപ്പ - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന തമ്പുരാട്ടി ബസ് നടത്തുന്ന അഞ്ചാമത്തെ കാരുണ്യയാത്രയാണിത്. നീലേശ്വരം ബസ് യാർഡിനു സമീപം സിഐ, കെ.വി.ഉമേശൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ സംഭാവനയും നൽകി. നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, എം ജയറാം, സി.വി.പ്രകാശൻ പരിപ്പുവട, മാധ്യമ പ്രവർത്തകൻ സേതു ബങ്കളം, ബസ് ഉടമ വേണു, ഹരീഷ് കോളംകുളം എന്നിവർ സംസാരിച്ചു. വിവിധ ബസുകളിലെ ജീവനക്കാർ, ഗീതു ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ, ബസ് കിങ്സ് ഫാമിലി കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments