2025 ജനുവരിയിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ - എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് സംഘാടക സമിതിയായി.
ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ ചേർന്ന രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി സി.പി. ബാബു അധ്യക്ഷനായി. എകെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മനാഭൻ സ്വഗ്രതം പറഞ്ഞു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ, എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.കെ.സുധാകരൻ, ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ മാസ്റ്റർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എം. അസിനാർ, വി.രാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി.കൃഷ്ണൻ, ബങ്കളം പി.കുഞ്ഞിക്കൃഷ്ണൻ, മഹിളാസംഘം ജില്ലാ സെക്രട്ടറി പി.ഭാർഗവി, സിപിഐ മണ്ഡലം സെക്രട്ടറി കരുണാകരൻ കുന്നത്ത്, എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, മുൻ എംഎൽഎ, എം. കുമാരൻ, എകെഎസ്ടിയു നേതാക്കളായ എം.വിനോദ്, വിനോദ് പാലക്കാട്, സുനിൽകുമാർ കണ്ണൂർ, എകെഎസ്ടിയു ജില്ലാ പ്രസിഡന്റ് എം.ടി. രാജീവൻ, സെക്രട്ടറി വിനയൻ കല്ലത്ത്, സുനിൽകുമാർ കരിച്ചേരി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാജേഷ് ഓൾനടിയൻ, ടി.എ. അജയകുമാർ, എ.സജയൻ, പി.രാജഗോപാലൻ, എ.കെ. സുപ്രഭ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ. ചന്ദ്രശേഖരൻ എംഎൽഎ (ചെയർമാൻ), സി.പി.ബാബു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.കൃഷ്ണൻ, നരേഷ് കുമാർ കുന്നിയൂർ (വൈസ് ചെയർമാൻ), കെ.പത്മനാഭൻ (ജനറൽ കൺവീനർ), എം.ടി. രാജീവൻ, വിനയൻ കല്ലത്ത് (ജോയിന്റ് കൺവീനർ).
വിപുലമായ മുന്നൊരുക്കം നടത്തി ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
0 Comments