NEWS UPDATE

6/recent/ticker-posts

യു.കെയിലെ ബ്രിസ്റ്റാളിൽ സമൂഹ രാമായണ പാരായണ യജ്‌ഞം നടത്തി

യു. കെയിലെ ബ്രിസ്റ്റാൾ ബ്രാഡ്ലി സ്‌റ്റോക്കിൽ  സമൂഹ രാമായണ പാരായണ യജ്‌ഞം നടത്തി. 
സഞ്ജീവൻ- വർണ ദമ്പതികളുടെ ഭവനത്തിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകൻ നീലേശ്വരം കുഞ്ഞാലിൻകീഴിലെ എം.സുധാകരൻ, ഭാര്യ പടന്നക്കാട് എസ്എൻ എയുപിഎസ് റിട്ട. ഹെഡ്മിസ്ട്രസ് എം. ഉഷാറാണി, മകൾ ഡോ. ജിതിഷ ബിജു എന്നിവരും പങ്കെടുത്തു. . സഞ്ജീവൻ - സുവർണ ദമ്പതികളുടെ രക്ഷിതാക്കളായ വിജയൻ മച്ചിക്കൽ - ശോഭന വിജയൻ എന്നിവർ നേതൃത്വം നൽകി. നിരവധി മലയാളി കുടുംബങ്ങളും പങ്കെടുത്തു. പ്രസാദവിതരണവും നടത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ ഏകദിന സമൂഹ രാമായണ പാരായണ യജ്ഞം നടത്തി വരുന്നു.

Post a Comment

0 Comments