NEWS UPDATE

6/recent/ticker-posts

സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി നീലേശ്വരം റോട്ടറി ക്ലബ് സിസ്കവറിങ് ഇന്ത്യ ജില്ലാതല ക്വിസ് മത്സരം നടത്തി.

സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി നീലേശ്വരം റോട്ടറി ക്ലബ് സിസ്കവറിങ് ഇന്ത്യ ജില്ലാതല ക്വിസ് മത്സരം നടത്തി. 
കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളറും നീലേശ്വരം നഗരസഭ മുൻ ചെയർമാനും ആയ പ്രൊഫസർ കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി ക്ലബിന്റെ വെബ്സൈറ്റ് ജില്ലാ ചെയർമാൻ എം. അരുൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എം. രമേശൻ അധ്യക്ഷനായി. ടി.പി. ഗിരീഷ് കുമാർ, ഡോ. കെ.സി.കെ.രാജ, പ്രോഗ്രാം ചെയർമാൻ വിജേഷ് കുറുവാട്ട്, ക്ലബ് സെക്രട്ടറി കെ.ജെ. ഫ്ലാബിയൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 37 ടീമുകൾ പങ്കെടുത്തു. അമ്പലറത്തറ ജിവിഎച്ച്എസ്എസിലെ എം. അഭിരാജ്- പി. ശിവശ്രീ ടീം ഒന്നാം സ്ഥാനം നേടി. ചായ്യോത്ത് ജിഎച്ച്എസ്എസിലെ സി.കെ. പ്രാർത്ഥന നമ്പ്യാർ -  ദേവധീഷ്ണ. എസ്. ദിലീപ്  ടീം രണ്ടും ഇരിയണ്ണി ജിവിഎച്ച്എസ്എസിലെ ജെ.ശ്രീഹരി - ശ്രീദീപ് ടീം മൂന്നും സ്ഥാനങ്ങൾ നേടി.  വിജയികൾക്ക് റോട്ടറി പ്രസിഡന്റ് കെ.എം. രമേശൻ, ഡോ. സന്തോഷ് കുമാർ, ഡാന്റീസ് തോമസ്, കെ.ദാമോദരൻ എന്നിവർ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 5,000, 4000, 3,000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവയുമാണ് സമ്മാനിച്ചത്.

Post a Comment

0 Comments