NEWS UPDATE

6/recent/ticker-posts

മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ഐഎന്‍ടിയിസി ദേവസ്വം ആസ്ഥാനത്തിനു മുന്നില്‍ ധര്‍ണാസമരത്തിന്


വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ഐഎന്‍ടിയുസി മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ ധര്‍ണാസമരം നടത്തും. സെപ്റ്റംബര്‍ 2 നു തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സമരം. 2019 ജനുവരി 1 മുതല്‍ പരിഷ്‌കരിച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ശമ്പള ഫിക്സേഷനിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക, 2019 വര്‍ഷത്തെ അര്‍ഹമായ വാര്‍ഷിക ഇന്‍ക്രിമെന്റ് അനുവദിക്കുക, എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഓണത്തിനു മുമ്പ് മുഴുവന്‍ ശമ്പള കുടിശികയും പൂര്‍ണമായി വിതരണം ചെയ്യുക, 2019 ജനുവരി 1 മുതല്‍ പ്രാബല്യത്തിലായ മാന്യമായ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയാണ് സമരം നടത്തുന്നത്.


Post a Comment

0 Comments