മുകേഷ് എംഎല്‍എ, സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി സജി ചെറിയാന്‍, മന്ത്രി ഗണേഷ്‌കുമാര്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കേരള മഹിളാ ഫെഡറേഷന്‍, കെഎസ് വൈഎഫ്, സിഎംപി എന്നിവയുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. സിഎംപി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗം വി.കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ അധ്യക്ഷനായി. വി.കമ്മാരന്‍, കെഎംഎഫ് നേതാക്കളായ കെ.വി.ലക്ഷ്മി, കെ.ശ്രീജ, പി.വി.രജിത, കെഎസ് വൈഎഫ് നേതാക്കളായ ഷിജു കുറുവാട്ടില്‍, എം.സനോജ്, ടി.വി.ഉമേശന്‍, കെ.വി.സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു.

0 Comments