NEWS UPDATE

6/recent/ticker-posts

ഹോസ്റ്റല്‍ ഭക്ഷണത്തെക്കുറിച്ചു പരാതി: പെരിയയിലെ കേന്ദ്രസര്‍വകലാശാലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന


ഹോസ്റ്റല്‍ ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പെരിയയിലെ കേന്ദ്രസര്‍വകലാശാലയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പെരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ജി.രമേശ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ ചാര്‍ജ് എം.ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.വി.അശോകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാര്‍ഥികളുടെ പരാതിയെക്കുറിച്ച് വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് വിന്‍സെന്റ് മാത്യുവുമായി ചര്‍ച്ചയും നടത്തി. വിശദമായ പരിശോധനകള്‍ക്കു ശേഷം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പബ്ലിക് ഹെല്‍ത്ത് നഴ്സ് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ് ഒ.ടി.സല്‍മത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.പി.ശ്രീനിവാസന്‍, സുരജിത്ത് രഘു, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഐഷ ഉസ്റ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


Post a Comment

0 Comments