പി എഫ് പെന്‍ഷന്‍ പരിഷ്‌ക്കരിക്കുക, മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക, ഡി ഏ അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണന അവസാനിപ്പിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ട്രെയിന്‍ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക, ഫയലുകള്‍ കൃത്യസമയത്ത് തീര്‍പ്പ് കല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ അസോസിയേഷന്‍ ആഗസ്ത് 6,7,8 തീയ്യതികളില്‍ പാര്‍ലിമെന്റിന് മുന്നില്‍ നടത്തുന്ന ത്രിദിന സമരത്തിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസറഗോഡ്ജി ല്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി വി പ്രസന്നകുമാരി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു. കെ ശാര്‍ങാധരന്‍, എം രാമന്‍, പി വി പ്രസന്ന, ബി കുഞ്ഞിക്കണ്ണന്‍, കെ പി നാരായണന്‍, സി ബേബിഷെട്ടി പി.കെ.കണ്ണൻ, വി.സുകുമാരൻഎന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.കാര്യമ്പുസ്വാഗതം പറഞ്ഞു
വയനാട്ടിലെ പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായി പ്രകടനം ഒഴിവാക്കിയാണ് ധര്‍ണ്ണ നടത്തിയത്. കൂടാതെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സമരത്തില്‍ പങ്കെടുത്തവര്‍ ധനസഹായ സ്വരൂപണവും നടത്തി.
0 Comments