കാഞ്ഞങ്ങാട് കവ്വായി വിഷ്ണുമൂർത്തി ദേവാലയത്തിൽ ഇല്ലം നിറ ചടങ്ങ് നടത്തി. ദേവാലയ തന്ത്രി ഇടമന ഈശ്വരൻ എംമ്പ്രാ ന്തിരി മുഖ്യ കാർമികത്വം വഹിച്ചു. ദേവാലയ മാനേജിങ് കമ്മിറ്റി ഭാരവാഹികളായ കെ ബാബുരാജൻ, എച്ച് പി ഭാസകര ഹെഗ്‌ഡെ, എം നാരായണൻ, എ ശ്രീകുമാർ, എ നാരായണൻ, എം മോഹനൻ എന്നിവർ നേതൃത്വം നൽകി.
0 Comments