തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ച് ആശ്വാസ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജാഫർ മൂവാരിക്കുണ്ട് അധ്യക്ഷനായി. എൻ.എ. ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. എസ്ടിയു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരീം കുശാൽനഗർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ, ടി. അന്തുമാൻ, സെവൻസ്റ്റാർ അബ്ദുൽ റഹ്മാൻ, മുത്തലിബ് കൂളിയങ്കാൽ, അബ്ദുൽ റഹ്മാൻ ഹദ്ദാദ്, മജീദ് വേങ്ങര, താരാനാഥ് സുള്ള്യ, എൽ.കെ. കാത്തിം, എം. ശാദുലി, സമീർ പടന്നക്കാട്, ടി.കെ.കുഞ്ഞിമൊയ്തു എന്നിവർ സംസാരിച്ചു. ഇർശാദ് ആവിയിൽ സ്വാഗതം പറഞ്ഞു.

0 Comments