NEWS UPDATE

6/recent/ticker-posts

എം ഡി എം എ യുമായി പിടിയിലായ തളങ്കര സ്വദേശിയായ പ്രതിക്ക്2 വർഷം കഠിന തടവും പിഴ ശിക്ഷയും വിധിച്ചു

എം ഡി എം എ യുമായി പിടിയിലായ പ്രതിക്ക് രണ്ട വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു . കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ തളങ്കര സ്വദേശി സുലൈമാൻ റിഫായി എന്ന ചിട്ടി റിഫായി (31) യെ ആണ് കാസറഗോഡ് അഡിഷണൽ ഡിസ്ട്രിക്ട് &സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത് . പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം .2021 ജുലായ് മാസം മൂന്നാം തീയ്യതി വൈകിട്ട് ആറര മണിക്ക് കാസർഗോഡ് തളങ്കര മാലിക്ദീനാർ പള്ളിക്ക് സമീപം വെച്ച് നിരോധിത മയക്കുയരുന്നായ എം ഡി എം എ യുമായി പ്രതി പിടിയിലായത് . കാസറഗോഡ് ടൗൺ പോലീസ് എസ് ഐ ആയിരുന്ന ഷെയ്ഖ് അബ്ദുൾ റസാഖ് ആണ് പ്രതിയെ പിടികൂടിയത് . തുടർന്ന് അന്നത്തെ കാസറഗോഡ് ഇൻസ്പെക്ടറും ഇപ്പോൾ ഹൊസ്ദുർഗ് ഇൻസ്പെക്ടറും ആയ അജിത് കുമാർ പി ആണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. .പ്രോസിക്യുഷന് വേണ്ടി അഡിഷണൽ ഗവണ്മെന്റ് പ്ലീഡർ ജി ചന്ദ്രമോഹൻ , അഡ്വ.ചിത്രകല എന്നിവർ ഹാജരായി.

Post a Comment

0 Comments