NEWS UPDATE

6/recent/ticker-posts

കാസർകോട് സാഹിത്യവേദി സി രാഘവൻ അനുസ്മരണം നടത്തി

 വിവർത്തനം എന്നാൽ കേവലം പദാനുപദ പരിഭാഷയല്ലെന്നും കൃതി രൂപം കൊണ്ട സംസ്കാരത്തെ ഉൾക്കൊണ്ടു മാത്രമേ അത് സാധ്യമാകൂ എന്നും പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോ രത്നാകര മല്ലമൂല പറഞ്ഞു. 
കാസർകോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സി രാഘവൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബാഹ്യ ഇടപെടലുകളോ താൽപര്യങ്ങളോ ഇല്ലാതെ മറ്റു ഭാഷകളിലേക്കും ഈ കൃതി അറിഞ്ഞേ പറ്റു എന്ന് കരുതിയുള്ള സമർപ്പണമാണ് വിവർത്തനം. പല വായനയിലൂടെ കിട്ടേണ്ട അടരുകൾ ഉള്ള കൃതികളാണ് സി രാഘവൻ വിവർത്തനത്തിനായി തിരഞ്ഞെടുത്തത്. ഗവേഷണ ഗഹനമുള്ളവർക്കേ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. കവി ദിവാകരൻ വിഷ്ണുമംഗലം അനുസ്മരണ പ്രഭാഷണം നടത്തി.
സാഹിത്യവേദി പ്രസിഡന്റ് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.
കന്നഡ സാഹിത്യകാരൻ രാധാകൃഷ്ണ ഉളിയത്തടുക്ക, നാരായണൻ പേരിയ, ഗിരിധർ രാഘവൻ, രവീന്ദ്രൻ പാടി, രാധാകൃഷ്ണൻ പെരുമ്പള, 
 എം വി സന്തോഷ്, കെ പി എസ് വിദ്യാനഗർ എന്നിവർ സംസാരിച്ചു.
................


Post a Comment

0 Comments