NEWS UPDATE

6/recent/ticker-posts

പനത്തടി പെരുതടിയില്‍ എ.കെ.പി.എ. രാജപുരം യൂണിറ്റ് അപകടസൂചനാ ബോര്‍ഡ് സ്ഥാപിച്ചു



മലയോരത്തെ സ്ഥിരം അപകടകേന്ദ്രമായ പനത്തടി പെരുതടിയില്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് അപകടസൂചനാ ബോര്‍ഡ് സ്ഥാപിച്ചു. പെരുതടി അങ്കണവാടിക്കു സമീപം നിരവധി അപകടങ്ങളാണ് അടുത്തിടെ നടന്നത്. റാണിപുരം വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥി കഴിഞ്ഞയാഴ്ച മരിച്ചത് ഇവിടെയുണ്ടായ അപകടത്തിലാണ്. നേരത്തെയും പല തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.സി.അബ്രഹാം, സെക്രട്ടറി ടി.വി.സുഗുണന്‍, സണ്ണി മാണിശ്ശേരി, രാജീവന്‍ സ്നേഹ, രവി കള്ളാര്‍, എം.പി.വിനുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments