ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ന്യൂനപക്ഷ അവകാശ ധ്വംസന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ - കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുൽഹഖ് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് കടപ്പുറം പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എൽ പി സ്‌കൂളിലെ നസീമ ടീച്ചർ നഗറിൽ ചേർന്ന കെ എ ടി എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം, ഭാഷാ സമ്മേളനം, യാത്രയയപ്പ് സമ്മേളനം, അറബിക് സെമിനാർ, ഐ ടി സമ്മേളനം, വനിതാ സമ്മേളനം, കൗൺസിൽ മീറ്റ്, ഇശൽ സന്ധ്യ, പ്രകടനം, പൊതുസമ്മേളനം എന്നിവയുണ്ടായി.
ജില്ലാ പ്രസിഡന്റ് എം ടി പി ശഹീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മൻസൂർ മാടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം എ ലത്തീഫ്, സ്‌കൂൾ ഹെഡ്മാസ്റ്റർ പി രാജീവൻ, സി കെ അഷ്‌റഫ്, അഹമ്മദ് കുഞ്ഞി ഹാജി, നാസർ നങ്ങാരത്ത്, അഡ്വ എൻ എ ഖാലിദ്, മൂസക്കുട്ടി, ഒ എം യഹ് യ ഖാൻ, നാസർ കല്ലൂരാവി, ടി കെ ബഷീർ, റിട്ട ഡി വൈ എസ് പി കെ എച്ച് ശംസുദ്ദീൻ, എം കെ ഷമീറ, റസിയ ഗഫൂർ, വി പി യൂസഫ്, ഡോ മുഹമ്മദ് ഹാരിസ് എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു. ഭാരവാഹികൾ: ടി കെ ബഷീർ കുമ്പള (പ്രസി), സത്താർ ആതവനാട് കാസർകോട് (ജന.സെക്ര), വി പി താജുദ്ദീൻ ചെറുവത്തൂർ (ട്രഷ).
.....
0 Comments