NEWS UPDATE

6/recent/ticker-posts

എറണാകുളത്ത് നടക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പുസ്തകോത്സവത്തിൽ നീലേശ്വരം സ്വദേശിയുടെ പുസ്തകവും

എറണാകുളത്ത് നടക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പുസ്തകോത്സവത്തിൽ നീലേശ്വരം സ്വദേശിയുടെ പുസ്തകവും

എറണാകുളം മഹാരാജാസ് കോളേജിൽ നാളെ മുതൽ ഡിസംബർ 24 വരെ നടക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 2025 ന്റെ പുസ്തകോത്സവത്തിൽ നീലേശ്വരം സ്വദേശിയുടെ പുസ്തകവും.
പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയും റെയ്ഡ്‌കോ ജീവനക്കാരനുമായ ദിനേഷ് കരിങ്ങാട്ടിന്റെ എന്റെ തോന്ന്യാക്ഷരങ്ങൾ എന്ന കവിതാസമാഹാരമാണ് കൾച്ചറൽ കോൺഗ്രസ് പുസ്തകോത്സവത്തിൽ ഇടംനേടിയത്. കോഴിക്കോട്ടെ ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നവംബർ 11 നാണ് പ്രകാശനം ചെയ്തത്.അൻപതോളം കവിതകൾ അടങ്ങിയ പുസ്തകത്തിന് പ്രശസ്ത നിരൂപകനും കണ്ണൂർ സർവകലശാല മലയാള വിഭാഗം മുൻ മേധാവിയുമായ ഡോ.എ.എം.ശ്രീധരനാണ് അവതാരിക എഴുതിയിരിക്കുന്നത്.

Post a Comment

0 Comments