വൈകുന്നേരം 3:30 ഓടെ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം നാളെ രാവിലെ 9.30 ന് മടിക്കൈ പബ്ലിക് ലൈബ്രറിയിൽ പൊതു ദർശനത്തിന് വെക്കും.
കെജിപിടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെജിടിഎ, കെ എസ്ടിഎ എന്നിവയുടെ സംസ്ഥാന കമ്മിറ്റി അംഗം, കെ ജിടിഎ അവിഭക്ത കണ്ണൂർ ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു
ജീവനക്കാരും അധ്യാപകരും 1973 ൽ നടത്തിയ പണിമുടക്കിൽ നേതൃത്വം വഹിച്ചു. മടിക്കൈ പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അര നൂറ്റാണ്ടോളം പ്രവർത്തിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി 10 വർഷം പ്രവർത്തിച്ചിരുന്നു. കൗൺസിലിന്റെ കൺട്രോൾ ബോർഡ് അംഗവുമായിരുന്നു.
മടിക്കൈയിൽ കർഷക, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരനായും പ്രവർത്തിച്ചു.
കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ന്റ് പി.വേണുഗോപാലൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ.കെ.സുനിൽ കുമാർ പട്ടേന തുടങ്ങിയ നേതാക്കൾ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
0 Comments