NEWS UPDATE

6/recent/ticker-posts

കാലിച്ചാനടുക്കത്തെ ഫാദർ ജോൺ വടക്കുംമൂലയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുരസ്കാര വിതരണവും നടത്തി

തലശ്ശേരി രൂപത മുൻ കോർപറേറ്റ് മാനേജരും ചെറുപുഴ ഫൊറോന പള്ളി വികാരിയുമായിരുന്ന കാലിച്ചാനടുക്കം സ്വദേശി ഫാദർ ജോൺ വടക്കും മൂലയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവും പുരസ്കാര വിതരണവും നടത്തി.

കാലിച്ചാനടുക്കത്ത് നടന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി ഒരു ലക്ഷം രൂപ പാരിതോഷികമുള്ള ഫാ.ജോൺ വടക്കുംമൂല പുരസ്കാരം ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി മടിക്കൈ മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന് സമ്മാനിച്ചു.

1939 ൽ കോട്ടയം കടുത്തുരുത്തി മാന്നാറിൽ ജനിച്ച ഫാദർ ജോൺ 1965 ൽ തലശ്ശേരി രൂപതയിലെ മാലോം പള്ളി വികാരിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1966 മുതൽ 1995 വരെ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സേവനമനുഷ്ഠിച്ചു. 1987 മുതൽ 1995 വരെ പ്രിൻസിപ്പലും ആയിരുന്നു. 

ഇക്കാലയളവിൽ കോളേജിന്റെ സർവതോന്മുഖമായ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിച്ചു. മലബാർ പ്രിൻസിപ്പൽസ് ഫോറം പ്രസിഡന്റ് ആയി പ്രവർത്തിച്ചു. ഫാദർ ജോൺ ഉൾപ്പെട്ട മൂന്നംഗ ആക്ഷൻ കമ്മിറ്റിയുടെ പരിശ്രമഫലമായാണ് കണ്ണൂർ സർവകലാശാല യാഥാർത്ഥ്യമായത്. 

മൂർക്കോത്ത് രാമുണ്ണി, എ.കെ.കാദർ കുട്ടി സാഹിബ് എന്നിവർക്കൊപ്പമായിരുന്നു ഇത്. കോളേജിൽ നിന്ന് വിരമിച്ച ശേഷമാണ് ചെറുപുഴ ഫൊറോന പള്ളി വികാരിയായും തലശ്ശേരി രൂപത കോർപറേറ്റ് മാനേജരായും പ്രവർത്തിച്ചത്. കാലിച്ചാനടുക്കത്ത് വിശ്രമ ജീവിതം നയിച്ചു വരവെ 2023 മെയ് 31 നായിരുന്നു അന്ത്യം.

Post a Comment

0 Comments