റെഡ്സ്റ്റാർ കീക്കാംകോട്ട് രണ്ടും എകെജി മടിക്കൈ മൂന്നാം സ്ഥാനവും നേടി. ഷാർജ പീസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന മത്സരത്തിൽ മടിക്കൈയിലെ വിവിധ ക്ലബുകളുടെ പേരിൽ 10 ടീമുകൾ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തകൻ കെ.വി. സായിദാസ് നീലേശ്വരം മത്സരം ഉദ്ഘാടനം ചെയ്തു. മടിക്കൈ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഉണ്ണി മടിക്കൈ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമോദ് ബങ്കളം, രാമകൃഷ്ണൻ മടിക്കൈ, ഉമാവരൻ, ദിവാകരൻ മടിക്കൈ, പി.ശ്രീധരൻ, ബിന്ദു കണ്ണൻ എന്നിവർ പ്രസംഗിച്ചു. എംപിഎ സ്പാർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ രഞ്ജിത് ആറ്റിപ്പിൽ സ്വാഗതവും രമ്യ നിധീഷ് നന്ദിയും പറഞ്ഞു.
0 Comments