NEWS UPDATE

6/recent/ticker-posts

കൊളംബോ രാജ്യന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ്: കാസറഗോഡ് ജില്ലയ്ക്ക് അഭിമാന നേട്ടം

ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക്  മീറ്റിൽ അഭിമാന നേട്ടങ്ങൾ കരസ്ഥമാക്കി കാസറഗോഡ് ജില്ലയിലെ കായിക താരങ്ങൾ.
ചിറ്റാരിക്കാൽ കടുമേനി സ്വദേശിയും കമ്പല്ലൂർ സ്കൂൾ മുൻ ജീവനക്കാരിയുമായ ടാർലി ലോങ് ജമ്പ്, ഹൈജമ്പ്, ഹഡിൽസ് എന്നീ ഇനങ്ങളിൽ സ്വർണം നേടി. ഇന്ത്യൻ ടീമിലെ 60-65 കാറ്റഗറി വനിതാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയതിന് പ്രത്യേക ട്രോഫിയും കരസ്ഥമാക്കി. കിനാനൂർ കരിന്തളം പഞ്ചായത്തിൽ കരിന്തളത്തെ ബിജു- ശ്രുതി ദമ്പതിമാരിൽ ശ്രുതി 5000 മീറ്റർ നടത്തത്തിൽ സ്വർണവും ബിജു ഇതേയിനത്തിൽ വെള്ളി മെഡലും നേടി. നീലേശ്വരം സ്വദേശി ഇ.ബാലൻ നമ്പ്യാർ 1500 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടി. 78 കാരനായ ഇദ്ദേഹം 75 - 80 കാറ്റഗറിയിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടം 5000 മീറ്റർ നടത്തം എന്നിവയിൽ നാലാം സ്ഥാനവും നേടി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തൃക്കരിപ്പൂർ സ്വദേശിനി ഗിരിജ 1500, 400 മീറ്റർ ഓട്ട മത്സരങ്ങളിൽ വെങ്കല മെഡൽ നേടി.പാക്കം സ്വദേശി ചന്ദ്രൻ 5000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടി.

Post a Comment

0 Comments