മടിക്കൈ സർവീസ് സഹകരണ ബാങ്ക് വിജയോത്സവം നടത്തി.
ബാങ്ക് പ്രവർത്തന പരിധിയിൽ നിന്ന് ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾ, റാങ്ക് ജേതാക്കൾക്കുമാണ് കാഷ് അവാർഡ് സമ്മാനിച്ച് അനുമോദിച്ചത്. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.നാരായണൻ അധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കളായ അശ്വിൻ ചന്ദ്രൻ, മഞ്ജിമ, ഡോ. ഭാവന എന്നിവർക്ക് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. പ്ലസ്ടു പരീക്ഷ ഉന്നത വിജയികൾക്ക് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, എസ്എസ്എൽസി ഉന്നതവിജയികളെ പഞ്ചായത്തിന്റെയും ബാങ്കിന്റെയും മുൻ പ്രസിഡന്റ് സി. പ്രഭാകരനും ക്യാഷ് അവാർഡ് സമ്മാനിച്ചു. ഇക്കഴിഞ്ഞ നിക്ഷേപ സമാഹരണം, കുടിശ്ശിക നിവാരണം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.രാജഗോപാലൻ, എം. രാജൻ എന്നിവർ ഉപഹാരം സമ്മാനിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ റഹ്മാൻ, മടിക്കൈ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, ടി.രാജൻ, കെ.വി. പ്രമോദ്, കെ.റീന, കെ.വി.ബാലൻ എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം.ഷാജി സ്വാഗതവും ബാങ്ക് സെക്രട്ടറി പി രമേശൻ നന്ദിയും പറഞ്ഞു.
0 Comments