NEWS UPDATE

6/recent/ticker-posts

കാസറഗോഡ് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി.

കാസറഗോഡ് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി.
ആളെ തിരിച്ചറിയാനായില്ല. ഇന്ന് വൈകിട്ട് ചളിയങ്കോട് കോളിയാട്ട് പുഴക്കരയിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയിൽ ചാടിയത്. ചെരിപ്പ് പാലത്തിന് മുകളിൽ ഊരിവച്ച നിലയിലായിരുന്നു. ഇതു വഴി ബൈക്കിൽ പോയയാൾ അറിയിച്ച വിവരമനുസരിച്ച് കാസറഗോഡ് ടൗൺ പോലീസിന്റെ നേതൃത്വത്തിൽ കാസറഗോഡ്, കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തി പുഴയിൽ ഡിങ്കി ഇറക്കി തിരച്ചിൽ നടത്തിയിരുന്നു.

Post a Comment

0 Comments