മൊബൈൽ ഫോൺ കണ്ടെത്തി ഉടമസ്ഥക്ക് നൽകി നിലേശ്വരം പോലീസ്.
രണ്ടു മാസം മുമ്പ് ചാലിങ്കാലിലുണ്ടായ ബസ അപകട സ്ഥലത്ത് നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബൽ സെല്ലിന്റെ സഹായത്തോടെ പഞ്ചാബിൽ നിന്നാണ് നീലേശ്വരം പോലീസ് കണ്ടെത്തിയത്. കണ്ടെത്തിയ മൊബൈൽ ഫോൺ കിനാനൂർ സ്വദേശിനിയും കാസറഗോഡ് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനക്ക് ഇന്ന് നീലേശ്വരം പോലീസ് സബ് ഇൻസ്പെക്ടർ പി.പി. അശോക് കുമാർ കൈമാറി. നീലേശ്വരം ഇൻസ്പെക്ടർ ഉമേശൻ കെ.വി , പോലീസ് ഉദ്യോഗസ്ഥരായ എം.മഹേന്ദ്രൻ, കെ.വി സുമേഷ് കുമാർ , അബ്ദുൾ സുബൈർ, ഷിബു കെ.വി , സുമേഷ് കുമാർ , ഹോം ഗാർഡ് ഗോപിനാഥ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഓൺലൈനുമായി ബന്ധപെട്ട പരാതികൾ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.
0 Comments